"ONCHE" College Union Day and Arts Club Inauguration
ഗവൺമെൻറ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ തിരുവനന്തപുരം, 2022 -23 അധ്യായന വർഷത്തെ കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും നയന സുഗമായ ഉദ്ഘാടന ചടങ്ങ് ഫെബ്രുവരി 8 ന് യു.ജി.സി. ഹാളിൽ വച്ച് നടക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിന്റെ മുഖ്യാതിഥി മലയാളികളുടെ പ്രിയ നടനും ഗവൺമെൻറ് കോളേജ് ടീച്ചർ എഡ്യൂക്കേഷനിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ സുധീർ കരമന ആയിരുന്നു. ഒരു സിനിമ നടൻ എന്നതിലുപരി വിദ്യാഭ്യാസരംഗത്തും നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.
ഈശ്വര പ്രാർത്ഥന ആലപിച്ച് വേദിയെ ഭക്തിസാന്ദ്രമാക്കിയത് ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിയായ രേഷ്മയാണ്. അതിനുശേഷം കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വിഗ്നേഷ് സ്വാഗതം ആശംസിക്കുകയും ഉണ്ടായി.യോഗത്തിന്റെ അധ്യക്ഷൻ ആയിരുന്ന കോളേജ് യൂണിയൻ ചെയർമാൻ ശ്രീ പ്രവീൺ അധ്യക്ഷ പ്രസംഗം നടത്തി. ഈ പരിപാടിയുടെ മുഖ്യ പ്രഭാഷകൻ, കോളേജിന്റെ പ്രിൻസിപ്പൽ, ഡോക്ടർ വി കെ സന്തോഷ് കുമാർ ആയിരുന്നു.
അതിനുശേഷം ശ്രീ സുധീർ കരമന 2022 23 വർഷത്തെ കോളേജ് യൂണിയൻറെ നാമം പ്രകാശനം ചെയ്തു. "ഒഞ്ചെ" എന്നായിരുന്നു കോളേജ് യൂണിയൻറെ പേര്. തുളു ഭാഷയിൽ നിന്നുള്ള ഈ വാക്കിൻറെ അർത്ഥം ഒന്നിച്ച് വരിക എന്നാണ്. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം തിരികൾ തെളിച്ച് അദ്ദേഹം നിർവഹിക്കുകയുണ്ടായി. ഉദ്ഘാടന പ്രസംഗത്തിൽ പ്രിയ നടൻ തൻറെ കോളേജ് ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ വിവരിക്കുകയും ഇന്ന് ട്രെയിനിങ് കോളേജുകളിലുള്ള ആൺകുട്ടികളുടെ പ്രാതിനിധ്യ കുറവിനെക്കുറിച്ച് ആശങ്കാകുലൻ ആകുകയും ചെയ്തു. മലയാളികളുടെ പ്രിയ ഹാസ്യ നടൻ എന്ന രീതിയിലുള്ള അദ്ദേഹത്തിൻറെ യാത്രയും ഈ അവസരത്തിൽ വിവരിക്കുകയുണ്ടായി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സന്തോഷ് കുമാർ സാർ അദ്ദേഹത്തെ ഉപഹാരം നൽകി ആദരിച്ചു. അതിനുശേഷം ശ്രീ സുധീർ കരമന അഭിനയിച്ച "എന്ന് നിൻറെ മൊയ്തീൻ" എന്ന ചിത്രത്തിലെ ഒരു ഗാനം ഒന്നാം വർഷം വിദ്യാർത്ഥികളായ മരിയയും പാർവതിയും ചേർന്ന് ആലപിച്ചു. മനം കവരുന്ന ചടുല നൃത്ത ചുവടുകളും ആയി ഭാഗ്യ മുരളിയും വേദിയെ പരിപൂർണ്ണമാക്കി.
തുടർന്ന് കോളേജ് സ്റ്റാഫ് സെക്രട്ടറിയും ഹിന്ദി വിഭാഗം അധ്യാപികയുമായ ഡോക്ടർ ജയകൃഷ്ണ ടീച്ചർ കോളേജ് യൂണിയൻ യു യു സി സിബാന എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി. കോളേജ് യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി കീർത്തന അനില്‍ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി, ശേഷം യൂണിയൻറെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.