എന്റെ ആദ്യ കവിതാസമാഹാരമായ "UNHEARD VOICES" ന്റെ പ്രകാശനം
നവംബർ നാലാം തീയതി എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത ദിവസം ആയിരുന്നു. എന്റെ ആദ്യ കവിതസമാഹാരം ഈ ദിവസം പ്രകാശനം ചെയുകയുണ്ടായി. രാവിലത്തെ ആസ്സെബ്ലിയുടെ ഇടയ്ക്ക് ഒരു സർപ്രൈസ് ആയാണ് എന്റെ പ്രിയ സുഹൃത്തുക്കളായ കാവ്യയും അമലും ചേർന്ന് ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ഇതിന് അനുമതി നൽകിയ കോളേജ് പ്രിൻസിപ്പാലിനും നന്ദിയും സ്നേഹവും അറിയിക്കുന്നു. വാക്കുകൾക്കു അതീതമായിരുന്നു ആ നിമിഷങ്ങൾ.
തീവ്രമായ ഒരു ആഗ്രഹത്തിന്റെ പൂർത്തികരണമായിരുന്നു ഈ പുസ്‌തകം. എന്നിലെ കവയിത്രിയുടെ ജന്മമാണ് ഈ കവിതകൾ എനിക്ക് സമ്മാനിച്ചത്. ഒരു അമ്മയ്ക്ക് ആദ്യത്തെ കുഞ്ഞ് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്പോലയാണ് ഒരു സർഗാത്‌മക സൃഷ്ടി അതിന്റെ സ്രഷ്ടാവിന്. ജീവിതത്തിൽ എപ്പോഴും എന്റെ എന്ന് ചേർത്ത്പിടിക്കാൻ ഒരുപിടി കവിതകൾ ഉണ്ടാകുക എന്നത് എത്ര മനോഹരമാണ്. ഈ ലോകത്ത് ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയായി സാഹിത്യ ലോകത്ത് ഇത് ഉണ്ടാകണം അക്ഷരങ്ങൾ ജീവിക്കുന്നിടത്തോളം കാലം.
36 കവിതകൾ അടങ്ങിയ ഒരു ചെറു പുസ്‌തകമാണ് ഇത്. പന്ത്രാണ്ടം ക്ലാസ്സ് കഴിഞ്ഞത് മുതൽ അടുത്തിടയ്ക് വരെ എഴുതിയ കവിതകൾ ആണ് ഇവയെല്ലാം. പച്ചയായ ജീവിതാനുഭവങ്ങൾ ഭാവനയുടെ ചിറകുകൾ വിരിച്ച് ഈ പുസ്‌തകത്തിന്റെ ഏടുകളിൽ വിഹരിക്കുന്നു. വിവിധ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ആയകൊണ്ടുത്തന്നെ എല്ലാ തരത്തിലുള്ള ആസ്വാദകരയും ഇതിലെക്ക് ആകർഷികാൻ പറ്റുമെന്നും വിശ്വസിക്കുന്നു. വ്യക്തിഗത സത്യത്തിന്റെ മണ്ഡലങ്ങളിൽ നിന്ന് സാർവത്രിക അനുഭവങ്ങളുടെ ലോകത്തേക്കുള്ള കവിയുടെ യാത്രയാണ് സമാഹാരത്തിലെ കവിതകൾ. പൊതു പ്രമേയം കൊണ്ട് എഴുതിയതല്ലെങ്കിലും, ഈ കവിതകൾ നിങ്ങളുടെ ആഴത്തിലുള്ള ചിന്തകളെയും, ആഗ്രഹങ്ങളെയും നിരാശകളെയും പ്രതിധ്വനിപ്പിക്കുന്നു. ആശ്വാസം ലഭിച്ച കുട്ടി, വഞ്ചിക്കപ്പെട്ട കാമുകൻ, ഉത്കണ്ഠാകുലയായ വധു, സഹിഷ്ണുതയുള്ള അമ്മ, വേദനാജനകമായ ഭാര്യ, ഭാരമുള്ള വാടകക്കാരൻ, വീർപ്പുമുട്ടുന്ന ഒരു യോദ്ധാവ്, നിങ്ങളുടെ ആത്മാവിന്റെ ബഹുമുഖങ്ങൾ ഈ പുസ്തകത്തിന്റെ പേജുകളിൽ അക്ഷരങ്ങളിലൂടെ അവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തിയേക്കാം. കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും ഇരുണ്ടതും ഭാരം കുറഞ്ഞതുമായ വീക്ഷണകോണുകളിൽ നിന്ന് വിമർശനാത്മകമായി വിലയിരുത്താൻ കവിതകൾ നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്നു, അതുവഴി മാനവികതയെ ആത്മപരിശോധന നടത്താനും സ്റ്റീരിയോടൈപ്പിക്കൽ മാർജിനുകൾ മറികടന്നു സമൂഹത്തെ കാണാനുള്ള പുതിയ മേഖലകൾ തുറക്കാനുമുള്ള നിങ്ങളുടെ ആഗ്രഹത്തെ വർദ്ധിപ്പിക്കുന്നു.
എന്റെ പുസ്‌തകം പ്രകാശനം ചെയ്‍തത് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പൽ സന്തോഷ് കുമാർ സാറും അത് ഏറ്റ് വാങ്ങിയത് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഷീന ടീച്ചറുമാണ്. രണ്ടുപേരും എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. കോളേജിലെ മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. ഇത്പോലൊരു ചടങ്ങിന് ആദ്യമായാണ് കോളേജ് വേദിയാകുന്നത് എന്നും പ്രിൻസിപ്പൽ പറഞ്ഞു. ഷീന ടീച്ചർ മറ്റു കുട്ടികൾക്ക് ഇത് ഒരു പ്രചോദനം ആകണമെന്നും എന്നെ പോലെയുള്ള യുവകവികൾ ഇനിയും മുന്നോട്ട് വരട്ടെ എന്നും ആശംസിച്ചു. എഴുതാനും ആശയങ്ങൾ കൈമാറാനും കഴിവുള്ളവർ ബ്ലോഗ്കുകൾ തുടങ്ങണമെന്നും ടീച്ചർ ഈ അവസരത്തിൽ ഓർമപ്പെടുത്തി. അതിനുശേഷം എന്റെ ബുക്കിന്നെപറ്റി ഞാൻ സംസാരിക്കുകയുണ്ടായി. തുടർന്ന് അതിലേ ഒരു കവിത വായിക്കുകയും ചെയ്‌തുകൊണ്ട് ഈ പരിപാടി അവസാനിച്ചു. ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നിയ ദിവസമായിരുന്നു അത്. ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരുപിടി ഓർമകളിൽ ഒന്നായി ആ ദിവസം കൂടി മാറിയിരിക്കുന്നു.